സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്... പവന് 120 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,320 രൂപ. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 5290 ആയി.
ഈയാഴ്ച ആദ്യ രണ്ടു ദിവസവും സ്വര്‍ണ വില വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു. അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്.
നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനായി ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha