സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്.... പവന് 80 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്.... പവന് 80 രൂപ കുറഞ്ഞു. രണ്ട് ദിവസം ഒരേ വില തുടര്‍ന്ന ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടായത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 5,260 രൂപയിലും പവന് 42,080 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha