സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 41,920 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 5,240 രൂപയിലും പവന് 41,920 രൂപയിലുമാണ് രണ്ട് ദിവസം ആയി വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഇന്നലെയാണ് സ്വര്‍ണം ഈ നിരക്കിലെത്തിയത്
രണ്ട് ദിവസം കൊണ്ട് പവന് 160 രൂപയാണ് കുറഞ്ഞത്. ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. രാജ്യന്തര വിപണിയില്‍ അമേരിക്കന്‍ പണപ്പെരുപ്പകണക്കുകള്‍ ഇന്നലെ സ്വര്ണത്തിനറ മുന്നേറ്റം കുറിച്ചു. അമേരിക്കന്‍ ബോണ്ട് യീല്‍ഡ് ക്രമപ്പെട്ടേക്കാവുന്നത് സ്വര്‍ണത്തിനും പ്രതീക്ഷയാണ്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുകയാണ്.
"
https://www.facebook.com/Malayalivartha