തുടർച്ചയായ ഇടിവിന് ശേഷം കുതിച്ചുയർന്ന് സ്വർണവില, സംസ്ഥാനത്ത് ഒരു പവന് 320 രൂപ വർദ്ധിച്ചു
സംസ്ഥാനത്ത് തുടർച്ചയായ ഇടിവിനു ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,760 കോടി രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 40 രൂപ വർദ്ധിച്ച്, 5,220 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,440 രൂപയായിരുന്നു. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നലെ സ്വർണത്തിന്റെ വ്യാപാരം നടന്നത്. അതേസമയം, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ഫെബ്രുവരി 2- ന് രേഖപ്പെടുത്തിയ 42,880 രൂപയായിരുന്നു.
https://www.facebook.com/Malayalivartha