സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 41,200 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല..... പവന് 160 രൂപയുടെ കുറവ് ഇന്നലെണ്ടായി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് തവണയായി സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. 560 രൂപയുടെ ഇടിവാണ് ഉണ്ടായത്.
വിപണിയില്‍ ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,200 രൂപയാണ് .
അതേസമയം ഇന്നലെ വെള്ളിയുടെ വിലയിലും നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ ഒരു രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് കുറഞ്ഞത്.
ഇന്നലെ ഒരു ഗ്രാം വെള്ളിയുടെ വില 70 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുക.
"
https://www.facebook.com/Malayalivartha