സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്.. പവന് 80 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്.. പവന് 80 രൂപയുടെ വര്‍ദ്ധനവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 10 രൂപ കൂടി. 5360 രൂപയാണ് ഇന്നത്തെ വിപണിവില. പവന് 80 രൂപയാണ് കൂടിയത്.
ഒരു പവന് സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 42880 രൂപയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സ്വര്‍ണ്ണത്തിന് വിലക്കുറവിന്റെ ദിവസങ്ങളായിരുന്നു.
കഴിഞ്ഞദിവസം ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് 5135 രൂപയായി കുറഞ്ഞിരുന്നു. പവന് 41,080രൂപയിലാണ് കഴിഞ്ഞദിവസം വ്യാപാരം നടന്നത്.
ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു 41,080. പവന് തുടര്‍ച്ചയായി 680 രൂപയുടെ കുറവ് ഈ മാസം രേഖപ്പെടുത്തിയിരുന്നു. വെള്ളിയുടെ വിലയിലും നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് ഒരു രൂപ കുറഞ്ഞു.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ്
"
https://www.facebook.com/Malayalivartha