സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്.... പവന് 120 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,400 രൂപയായി.
ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 5175 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം രണ്ടിന് 42,880 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്.
27ന് 41,080 രൂപയിലേക്ക് വരെ താഴ്ന്ന സ്വര്‍ണവില വീണ്ടും തിരിച്ചുകയറുകയാണ്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സ്വര്‍ണ വില ഉയര്‍ന്നത്.
അതേസമയം ജനുവരിയിലും ഡിസംബറിലും സ്വര്‍ണ വില ഉയര്‍ന്നിരുന്നു. ജനുവരിയില്‍ പവന് പവന് 1,520 രൂപയാണ് വര്‍ധിച്ചത്. ഡിസംബറിലും വില വര്‍ധിച്ചിരുന്നു.
ജനുവരി രണ്ടിന് 40,360 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് ജനുവരിയിലെ കുറഞ്ഞ നിരക്ക്. ജനുവരി 26ന് 42,480 രൂപയായി മാറിയിരുന്നു. ഇതാണ് ജനുവരിയിലെ ഏറ്റവും കൂടിയ നിരക്ക്. ഫെബ്രുവരിയില്‍ പവന് 1040 രൂപ കുറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha