സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 41,400 രൂപ
കേരളത്തില്‍ ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 5,175 രൂപയിലും പവന് 41,400 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ച് ഇന്നലെയാണ് ഈ നിരക്കില്‍ സ്വര്‍ണവില എത്തിയത്.ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,160 രൂപയിലും പവന് 120 രൂപ വര്‍ധിച്ച് 41,280 രൂപ നിരക്കിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.
രണ്ട് ദിവസം കൊണ്ട് ഗ്രാമിന് വര്‍ധിച്ചത് 30 രൂപയും പവന് 240 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ ഇന്നലെ റെക്കോര്‍ഡ് മുന്നേറ്റത്തിന് ശേഷം അമേരിക്കന്‍ ബോണ്ട് യീല്‍ഡ് ക്രമപ്പെട്ടത് സ്വര്‍ണത്തിന് അനുകൂലമായി.
"
https://www.facebook.com/Malayalivartha