സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 41,480 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 41,480 രൂപ. ഇന്നലെ 80 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 41,480 രൂപയായിരുന്നു. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. 5185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം രണ്ടിന് 42,880 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്.
27ന് 41,080 രൂപയിലേക്ക് വരെ താഴ്ന്ന സ്വര്‍ണവില വീണ്ടും തിരിച്ചുകയറുകയാണ്. അഞ്ചുദിവസത്തിനിടെ 400 രൂപയാണ് വര്‍ധിച്ചു.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനായി ആളുകള്‍ താത്പര്യപ്പെടാറുണ്ട്.
https://www.facebook.com/Malayalivartha