സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല... പവന് 41,480 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. ഗ്രാമിന് 5185 രൂപയും പവന് 41,480 രൂപയുമാണ് .
വ്യാഴാഴ്ച സ്വര്‍ണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചിരുന്നു. മാര്‍ച്ച് ഒന്നാം തീയതിയും ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചിരുന്നു.
മാര്‍ച്ച് മാസത്തിലെ ആദ്യ മൂന്നു ദിവസത്തിനിടെ സ്വര്‍ണവില പവന് 240 രൂപയാണ് വര്‍ധിച്ചത്. ഫെബ്രുവരിയില്‍ പൊതുവേ ഇടിഞ്ഞു നിന്ന സ്വര്‍ണവില മാര്‍ച്ചില്‍ ഉയരുന്നതാണ് കണ്ടുവരുന്നത്.
ഫെബ്രുവരി രണ്ടിനു ശേഷം സ്വര്‍ണ്ണവില പലതവണ ചാഞ്ചാട്ടത്തിന് വിധേയമായിരുന്നു. കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ പവന് 1800 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരി 28 മുതലാണ് വീണ്ടും ഉയര്‍ന്നു തുടങ്ങിയത്. ജനുവരിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു.
"
https://www.facebook.com/Malayalivartha