സ്വര്‍ണം വാങ്ങുന്നതിന് വായ്പ അനുവദിക്കരുത്-ആര്.ബി.ഐ
സ്വര്‍ണം വാങ്ങുന്നതിന് വായ്പ അനുവദിക്കരുതെന്ന് റിസര്‍വ് ബാങ്ക്. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ എല്ലാ ബാങ്കുകള്‍ക്കും നല്കി. സ്വര്‍ണം വാങ്ങില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമായിരിക്കണം പേഴ്സണല്‍ ലോണ്‍ നല്‍കേണ്ടതെന്നും ആര്.ബി.ഐ വ്യക്തമാക്കി. ജനങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് നിയന്ത്രിക്കുന്നതിനായി ഇറക്കുമതി തീരുവ ഉയര്‍ത്തുന്നതടക്കമുള്ള വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജൂലൈമാസത്തില്‍ 47 ടണ്‍ സ്വര്‍ണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha