സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 400 രൂപയുടെ വര്‍ദ്ധനവ്
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. മൂന്ന് ദിവസത്തെ ഇടിവിനൊടുവില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 400 രൂപ വര്‍ധിച്ച് 41,120 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5140 രൂപയായി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവായിരുന്നു. മാര്‍ച്ച് ആറ് 41,480 രൂപയെന്ന ഈ മാസത്തെ ഉയര്‍ന്നനിലയിലായിരുന്നു വില.
മാര്‍ച്ച് ഏഴിന് 160 രൂപയുടെ കുറവുണ്ടായിരുന്നു. മാര്‍ച്ച് എട്ടിന് 520 രൂപയുടെ കുറവാണുണ്ടായത്. ഒമ്പതിന് 80 രൂപ കുറഞ്ഞ് ഈ മാസത്തെ കുറഞ്ഞ നിരക്കായ 40,720ലെത്തി.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുക.
"
https://www.facebook.com/Malayalivartha