സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 600 രൂപ വര്‍ദ്ധിച്ചു
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 600 രൂപ വര്‍ദ്ധിച്ചു. രണ്ടു ദിവസം കൊണ്ട് ഒരുപവന് സ്വര്‍ണത്തിന് 1000 രൂപയുടെ വര്‍ധന. ഓരോ ദിവസവുമുണ്ടാകുന്ന ഈ വില വര്‍ദ്ധനവ് സാധാരണക്കാരെയേറെ ബുദ്ധിമുട്ടിലാക്കുകയാണ്. മാര്‍ച്ച് പതിനൊന്നാം തിയതി 41,720 രൂപയാണ് ഒരു പവന്റെ വില.
ഏപ്രില്‍ മാസം മുതല്‍ ബജറ്റില്‍ പറഞ്ഞതും ചേര്‍ത്തുള്ള വര്‍ദ്ധനവുണ്ടായാല്‍ ഒരു തരി പൊന്നെന്ന സ്വപ്നം പോലും അന്യമായേക്കാവുന്നതാണ്. ഒരു പവന് 40,000ത്തിനു മുകളില്‍ കയറിയ സ്വര്‍ണവില ദിനംപ്രതി കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണങ്ങള്‍ കാട്ടുന്നില്ല.
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha