സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് ....
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്. ഗ്രാമിന് 1 രൂപയും പവന് 8 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5,216 രൂപയിലും പവന് 41,728 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം ഇന്നലെ പവന് 600 രൂപ വര്‍ദ്ധിച്ചിരുന്നു. രണ്ടു ദിവസം കൊണ്ട് ഒരുപവന്‍ സ്വര്‍ണത്തിന് 1000 രൂപയുടെ വര്‍ധന. ഓരോ ദിവസവുമുണ്ടാകുന്ന ഈ വില വര്‍ദ്ധനവ് സാധാരണക്കാരെയേറെ ബുദ്ധിമുട്ടിലാക്കുകയാണ്. മാര്‍ച്ച് പതിനൊന്നാം തിയതി 41,720 രൂപയാണ് ഒരു പവന്റെ വില.
ഏപ്രില്‍ മാസം മുതല്‍ ബജറ്റില്‍ പറഞ്ഞതും ചേര്‍ത്തുള്ള വര്‍ദ്ധനവുണ്ടായാല്‍ ഒരു തരി പൊന്നെന്ന സ്വപ്നം പോലും അന്യമായേക്കാവുന്നതാണ്. ഒരു പവന് 40,000ത്തിനു മുകളില്‍ കയറിയ സ്വര്‍ണവില ദിനംപ്രതി കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണങ്ങള്‍ കാട്ടുന്നില്ല.
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
"
https://www.facebook.com/Malayalivartha