സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില ഉയര്‍ന്ന നിലയില്‍.... പവന് 240 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില ഉയര്‍ന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാന ദിനങ്ങളില്‍ സ്വര്‍ണ വില ഉയര്‍ന്നിട്ടുണ്ടായിരുന്നു. ഈ ആഴ്ച ആരംഭിച്ചപ്പോഴും സ്വര്‍ണവിലയിലെ വര്‍ദ്ധനവ് തുടരുന്നു.
കഴിഞ്ഞ നാല് ദിവസങ്ങളിലായി 1280 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന് 240 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 41,960 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 30 രൂപ വര്‍ദ്ധിച്ചു. വിപണിയിലെ വില 5245 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 25 രൂപ വര്‍ദ്ധിച്ചു. വിപണി വില 4335 രൂപയാണ്.
അതേസമയം വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് ഒരു രൂപ വര്‍ദ്ധിച്ച് 71 രൂപയായി. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ് .
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനായി ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha