കേരളത്തില്‍ റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം... പവന് 43,000 രൂപ കടന്നു...ഇന്ന് പവന് 200 രൂപയുടെ വര്‍ദ്ധനവ്
കേരളത്തില്‍ റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം... പവന് 43,000 രൂപ കടന്നു...ഇന്ന് പവന് 200 രൂപയുടെ വര്‍ദ്ധനവ്. ഇതാദ്യമായി ഒരു പവന്‍ സ്വര്‍ണം 43000 രൂപ ഭേദിച്ച് ഉയരങ്ങളിലെത്തിയിരിക്കുകയാണ്. ഇന്ന് 43,040 രൂപയ്ക്കാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇന്ന് മാത്രം 200 രൂപയാണ് ഒരു പവന് വര്‍ദ്ധിച്ചത്.
കഴിഞ്ഞ ദിവസം 42,840 രൂപയായിരുന്നു പവന്‍ വില. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് സ്വര്‍ണവില 42,880 രൂപയിലെത്തിയിരുന്നു. ഈ റെക്കാഡാണ് ഇന്നത്തെ വര്‍ദ്ധനവോടെ സ്വര്‍ണം തിരുത്തിയത്
ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഗ്രാം വില 5380 രൂപയായി ഉയര്‍ന്നു. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ദ്ധിക്കുന്നതും വിലവര്‍ദ്ധനവിന് കാരണമായി.
മൂന്ന് ശതമാനം ജി.എസ്.ടിയും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോള്‍ 47000 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം ജുവലറിയില്‍ നിന്നും വാങ്ങാനാകൂ. അതേസമയം പഴയ സ്വര്‍ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha