വന്‍ വര്‍ദ്ധനവിനുശേഷം സ്വര്‍ണവിലയില്‍ ഇടിവ്... പവന് 400 രൂപ കുറഞ്ഞു
കുത്തനെയുള്ള വര്‍ധനവിനു ശേഷം സ്വര്‍ണ വിലയില്‍ ഇടിവ്. തിങ്കളാഴ്ച പവന്റെ വില 400 രൂപ കുറഞ്ഞ് 43,840 രൂപ നിലവാരത്തിലെത്തി. ഗ്രാമിനാകട്ടെ 50 രൂപ താഴ്ന്ന് 5480 രൂപയുമായി.
ശനിയാഴ്ച പവന്റെ വില 1,200 രൂപ കൂടി 44,240 രൂപയിലെത്തിയിരുന്നു. ഒറ്റദിവസത്തിനിടെയുള്ള ഏറ്റവും വലിയ മുന്നേറ്റമായിരുന്നു സ്വര്‍ണ വിലയിലുണ്ടായത്.
ചാഞ്ചാട്ടമുണ്ടാകുമെങ്കിലും സമീപകാലയളവില്‍ വിലയില്‍ മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഈ മാസത്തെ കുറഞ്ഞ വില രേഖപ്പെടുത്തിയത് മാര്‍ച്ച് ഒമ്പതിനാണ്. 40,720 രൂപ.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha