സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... പവന് 640 രൂപയുടെ കുറവ്
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. പവന്‍ വില 640 കുറഞ്ഞ് 43,360 രൂപയിലെത്തി. ഗ്രാമിന് 80 രൂപ താഴ്ന്ന് 5,420 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച 43,840 രൂപയും ചൊവ്വാഴ്ച 44,000 രൂപയുമായിരുന്നു പവന്‍ വില. മാര്‍ച്ചിലെ ഏറ്റവും കൂടിയ വിലയായ 44,240 രൂപ 18, 19 തീയതികളിലും ഏറ്റവും കുറഞ്ഞ വിലയായ 40,720 രൂപ ഒമ്പതാം തീയതിയും രേഖപ്പെടുത്തി.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനായി ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നു.
"
https://www.facebook.com/Malayalivartha