സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്.... പവന് 200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്... ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 43,600 രൂപയുമായി.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഞായറാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞു. ഏറ്റവും ഒടുവില്‍ സ്വര്‍ണവില വര്‍ധിച്ചത് മാര്‍ച്ച് 24നായിരുന്നു. അന്ന് ഒരു പവന് 160 രൂപ കൂടി വില 44,000 രൂപയിലെത്തുകയും ചെയതിരുന്നു.
പവന് 45,000 എന്ന ഞെട്ടിക്കുന്ന വിലയുടെ അടുത്തെത്തി നില്‍ക്കുകയാണ് നിലവിലെ സ്വര്‍ണവില.. മാര്‍ച്ച് 18, 19 തീയതികളിലാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
" f
https://www.facebook.com/Malayalivartha