സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല....
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു പവന് സ്വര്‍ണത്തിന് 44,000 രൂപയും, ഒരു ഗ്രാമിന് 5,500 രൂപയുമാണ് വില. ഇന്നലെയും ഒരു പവന് സ്വര്‍ണത്തിന് 44,000 രൂപയായിരുന്നു. മാര്‍ച്ച് 31 മുതല്‍ ഇതേ നിരക്കിലാണ് വില നിലവാരം.
മാര്‍ച്ചില്‍ ഒരു പവന് മാത്രം 2,720 രൂപയാണ് വില ഉയര്‍ന്നത്. മാര്‍ച്ച് 18,19 തിയതികളില്‍, സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. പവന് 44,240 രൂപയും ഗ്രാമിന് 5,530 രൂപയുമായിരുന്നു വില.
മാര്‍ച്ച് ഒന്‍പതിന് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന് സ്വര്‍ണത്തിന് 40,720 രൂപയായിരുന്നു വില.
"
https://www.facebook.com/Malayalivartha