സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 480 രൂപ ഉയര്‍ന്നു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... ഇന്നലെ കുറഞ്ഞ സ്വര്ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന് 480 രൂപയാണ് വര്‍ദ്ധിച്ചത്.
ഇതോടെ വിപണി വില 44000 ത്തിന് മുകളില്‍ എത്തി. ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 442400 രൂപയാണ്. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. ഈ മാസത്തെ ആദ്യ ഉയര്‍ച്ചയാണ് ഇന്നുണ്ടായത് .
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha