സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 44,640 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 5,580 രൂപയിലും പവന് 44,640 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഇന്നലെയാണ് സ്വര്‍ണം ഈ നിരക്കിലെത്തിയത്.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ ഗ്രാമിന് 5,625 രൂപയിലും പവന് 45,000 രൂപയിലുമാണ് ഏപ്രില്‍ 5ന് വ്യാപാരം നടന്നത്. ഈ മാസം മൂന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 5,470 രൂപയും പവന് 43,760 രൂപയുമാണ് ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്ക്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha