ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം....സെന്‍സെക്സ് 92 പോയന്റ് ഉയര്‍ന്ന് 59,924ലിലും നിഫ്റ്റി 32 പോയന്റ് നേട്ടത്തില്‍ 17,631ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം....സെന്‍സെക്സ് 92 പോയന്റ് ഉയര്‍ന്ന് 59,924ലിലും നിഫ്റ്റി 32 പോയന്റ് നേട്ടത്തില്‍ 17,631ലുമാണ് വ്യാപാരം .
ആഗോള വിപണികളില്‍ നിന്നുള്ള ശുഭസൂചനകളാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. ടാറ്റ മോട്ടോഴ്സ്, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്സ്, എല്‍ആന്റ്ടി, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, വിപ്രോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
നിഫ്റ്റി മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ്. സെക്ടറല്‍ സൂചികകളുടെയും പ്രകടനം മോശമല്ല. നിഫ്റ്റി റിയാല്‍റ്റി ഒരുശതമാനം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.
ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി, ബ്രിട്ടാനിയ, ഐടിസി, ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
"
https://www.facebook.com/Malayalivartha