സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 400 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 400 രൂപയുടെ വര്‍ദ്ധനവ്. കഴിഞ്ഞ ദിവസം പവന് 240 രൂപയാണ് വര്‍ദ്ധിച്ചിരുന്നത്. രണ്ടുദിവസത്തിനിടെ സ്വര്‍ണവില പവന് 640 രൂപയാണ് വര്‍ദ്ധിച്ചത്.
ഒരു പവന്‍ സ്വര്‍ണത്തിന് 4460 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ദ്ധിച്ച് 5620 രൂപയായി. ഏപ്രില്‍ അഞ്ചിന് രേഖപ്പെടുത്തിയ 45000 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില.
എക്കാലത്തെയും ഉയര്‍ന്ന നിരക്ക് കൂടിയായിരുന്നു. ഏപ്രില്‍ മൂന്നിന് 43760 രൂപയായിരുന്നത് രണ്ടുദിവസംകൊണ്ട് ഒറ്റയടിക്ക് 1240 രൂപ പവന് വര്‍ദ്ധിക്കുകയായിരുന്നു. ഏപ്രില്‍ അഞ്ചിനുശേഷം സ്വര്‍ണവില കുറഞ്ഞുവരികയായിരുന്നു.
ഏപ്രില്‍ 10ന് 44320 രൂപ വരെ സ്വര്‍ണവില എത്തി. എന്നാല്‍ ഇന്നലെയും ഇന്നുമായി സ്വര്‍ണവില പവന് 640 രൂപ വര്‍ദ്ധിച്ച് വീണ്ടും 45000ത്തിനോടടുക്കുന്നു.
"
https://www.facebook.com/Malayalivartha