സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവ്.... പവന് 80 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവ്.... പവന് 80 രൂപ കുറഞ്ഞു.കഴിഞ്ഞ രണ്ട് ദിവസമായി കുത്തനെ ഉയര്‍ന്ന സ്വര്ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. ഇന്നലെ 400 രൂപ വര്‍ധിച്ചിരുന്നു.
രണ്ട് ദിവസം കൊണ്ട് 640 രൂപയാണ് ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 44,880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ ഉയര്‍ന്നിരുന്നു.
വിപണി വില 5610 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 46875 രൂപയാണ്. അതേസമയം, വെള്ളിയുടെ വില ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ചു. 82 രൂപയാണ് വിപണി വില.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha