സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല... പവന് 44,760 രൂപ
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. വിഷുദിനത്തില്‍ സ്വര്‍ണവില ഇടിഞ്ഞെങ്കിലും ഇന്നലെയും ഇന്നും മാറ്റമില്ലാതെ തുടരുന്നു . ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 44,760 രൂപയാണ്.
വിഷു ദിനത്തില്‍ ഒരു പവന് സ്വര്‍ണത്തിന് 560 രൂപ കുറഞ്ഞിരുന്നു. ശേഷം തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5595 രൂപയാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4660 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില . 81 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനാണ് ആളുകള്‍ താത്പര്യപ്പെടുന്നത്.
"
https://www.facebook.com/Malayalivartha