സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 200 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 200 രൂപ വര്‍ദ്ധിച്ചു. മൂന്നു ദിവസത്തെ വില സ്ഥിരതക്കും ഒരു ദിവസത്തെ വില കുറവിനും ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവുണ്ടായിരിക്കുന്നത്.
പവന് 200 രൂപ കൂടി 44,840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,605 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഏപ്രില്‍ 15, 16, 17 തീയതികളില്‍ പവന് വില 44,760 രൂപയായിരുന്നു. തുടര്‍ന്ന് 18ന് വില 44,680 രൂപയിലേക്ക് താഴ്ന്നു.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 43,760 രൂപ ഏപ്രില്‍ മൂന്നിനും ഏറ്റവും കൂടിയ വിലയായ 45,320 രൂപ ഏപ്രില്‍ 14നും രേഖപ്പെടുത്തി. ഏപ്രില്‍ 22 നാണ് അക്ഷയതൃതീയ. വില്പന നേട്ടം പ്രതീക്ഷിച്ചിരിക്കുകയാണ് വ്യാപാരികള്‍.
"
https://www.facebook.com/Malayalivartha