സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 160 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്്. തുടര്‍ച്ചായ രണ്ടാം ദിവസം വര്‍ധിച്ചത് ഗ്രാമിന് 20രൂപയും പവന് 160 രൂപയുമാണ്. ഇതോടെ ഗ്രാമിന് 5,585 രൂപയിലും പവന് 44,680 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് ഗ്രാമിന് 5,605 രൂപയിലും പവന് 44,840 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.
പവന് 45,320 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിലാണ് ഏപ്രില്‍ 14 ന് വ്യാപാരം നടന്നത്. ഏപ്രില്‍ അഞ്ചിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നിരക്കായ പവന് 45,000 രൂപയിലാണ് വ്യാപാരം നടന്നത്.
ഏപ്രില്‍ 3 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5470 രൂപയും പവന് 43,760 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
https://www.facebook.com/Malayalivartha