സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 44,600 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 44,600 രൂപയില്‍ വ്യാപാരം നടക്കുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5,575 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സ്വര്‍ണക്കടകളിലെല്ലാം ഇന്നലെ നല്ല തിരക്കായിരുന്നു. അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങാനേറെ പേര്‍ എ്ത്തിയിട്ടുണ്ടായിരുന്നു.
അതേസമയം അക്ഷയ തൃതീയ ദിനത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില ഇന്നലെ ഇടിഞ്ഞു. കഴിഞ്ഞ രണ്ട ദിവസമായി ഉയര്‍ന്ന സ്വര്ണവിലയിലാണ് ഇന്ന് ഇടിവുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44600 രൂപയായി.
. സ്വര്‍ണം വാങ്ങാന്‍ ശുഭമുഹൂര്‍ത്തമെന്ന് വിശ്വസിക്കപ്പെടുന്ന ഈ ദിനത്തില്‍ ജ്വല്ലറികളില്‍ ഏറ്റവും വലിയ ഒറ്റ ദിന വ്യാപാരം നടക്കും. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞു. വിപണി വില 5575 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞു. വിപണി വില 4635 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. 81 രൂപയാണ്.
https://www.facebook.com/Malayalivartha