സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല....പവന് 44,560 രൂപ
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 44,560 രൂപയിലും ഗ്രാമിന് 5,570 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മെയ് മാസത്തില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്.
ഏപ്രില്‍ മാസം അവസാനിക്കുമ്പോള്‍ പവന് വില 44,680 രൂപയായിരുന്നു. ഏപ്രിലിലെ ഏറ്റവും കൂടിയ വിലയായ 45,320 രൂപ 14-ാം തീയതിയിലും ഏറ്റവും കുറഞ്ഞ വിലയായ 43,760 രൂപ മൂന്നാം തീയതിയും രേഖപ്പെടുത്തി.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടാറുണ്ട്.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha