സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 640 രൂപയുടെ വര്‍ദ്ധനവ്
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 640 രൂപയുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 45,200 രൂപയാണ് പുതിയ വില. ഗ്രാമിന് 80 രൂപ കൂടി 5650 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 44,560 രൂപയായിരുന്നു.
45,320 രൂപയാണ് സ്വര്‍ണത്തിന് കേരളത്തില്‍ റെക്കോര്‍ഡ് വില. ഈ വര്‍ഷം ഏപ്രില്‍ 14നായിരുന്നു മഞ്ഞലോഹം ഈ വില തൊട്ടത്. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് വീണ്ടും തിരിച്ചടി നേരിട്ടതാണ് സ്വര്‍ണ വില ഉയരാന്‍ ഇടയാക്കിയത്.
അടിക്കടിയുള്ള ബാങ്കുകളുടെ തകര്‍ച്ച യു.എസ് സമ്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്. ഇതോടെ സ്വര്‍ണ വില ട്രായ് ഔണ്‍സിന് വീണ്ടും 2000 ഡോളര്‍ കടന്ന് 2020 ഡോളറിലേക്ക് എത്തി. ഇന്നലെ മാത്രം 40 ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
അതേസമയം ഓഹരി വിപണിയില്‍ നഷ്ടത്തോടെയാണ് തുടക്കം. സെന്‍സെക്സ് 301 പോയന്റ് താഴ്ന്ന് 61,053ലും നിഫ്റ്റി 87 പോയന്റ് നഷ്ടത്തില്‍ 18,060ലുമാണ് വ്യാപാരം നടക്കുന്നത്. ഡിമാന്‍ഡ് കുറയുമോയെന്ന ആശങ്കയെതുടര്‍ന്ന് ബ്രന്റ് ക്രൂഡ് വിലയില്‍ അഞ്ച് ശതമാനം ഇടിവ് നേരിട്ടിരുന്നു.
ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ, ടിസിഎസ്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് .
എന്‍ടിപിസി, ബിപിസിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ് കോര്‍പ്, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha