സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് .... പവന് 400 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് .... പവന് 400 രൂപയുടെ വര്‍ദ്ധനവ്. വ്യാഴാഴ്ച പവന് 400 രൂപ കൂടി 45,600ലെത്തി. ഗ്രാമിന് 50 രൂപ കൂടി 5,700 രൂപയുമായി. കഴിഞ്ഞ ദിവസം 45,200 രൂപയായിരുന്നു പവന്റെ വില.
ഇതിന് മുമ്പ് ഏപ്രില്‍ 14നാണ് റെക്കോഡ് നിലവാരമായ 45,320 രൂപ രേഖപ്പെടുത്തിയത്. പിന്നീട് 44,560 രൂപയിലേയ്ക്ക് താഴ്ന്നു. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 2,044 ഡോളറിലേക്ക് ഉയര്‍ന്നു.
യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് പ്രതീക്ഷിച്ചതുപോലെ കാല്‍ശതമാനം മാത്രമാണ് ഉയര്‍ത്തിയത്. ഭാവിയിലെ നിരക്ക് വര്‍ധന സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്
"
https://www.facebook.com/Malayalivartha