വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 46,000രൂപയോടടുക്കുന്നു
വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്, പവന് 46,000ത്തിനോടടുക്കുന്നു. ഇന്നലെ സര്‍വ്വകാല റെക്കോര്‍ഡിലായിരുന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു.
പവന് 160 രൂപവര്‍ദ്ധി്ച്ചതോടെ മൂന്ന് ദിവസംകൊണ്ട് 1200 രൂപയുടെ വന്‍ കുതിച്ചുചാട്ടമാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45760 രൂപയാണ്.
അന്താരാഷ്ട്ര വില എക്കാലത്തെയും ഉയര്‍ന്ന വിലയിലേക്ക് എത്തിയോടെയാണ് സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചത്. ആഗോളതലത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകര്‍ച്ച സ്വര്‍ണ വിലയെ ഉയര്‍ത്തുകയാണ്.
കഴിഞ്ഞ മാസം 14 നായിരുന്നു ഇതിനു മുന്‍പ് സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
അതേസമയം തുടര്‍ച്ചയായ മൂന്നാം ദിനവും വെള്ളിയുടെ വില ഉയര്‍ന്നു. ഒരു രൂപ വര്‍ധിച്ച് 84 രൂപയായി. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്
https://www.facebook.com/Malayalivartha