കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 560 രൂപയുടെ കുറവ്
സ്വര്‍ണ വില. ഇന്നലെ സര്‍വ്വകാല റെക്കോര്‍ഡിലായിരുന്ന സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് ഉണ്ടായ വന്‍ കുതിച്ചുചാട്ടമാണ് അവസാനിച്ചത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45,200 രൂപയാണ്.
അതേസമയം ഇന്നലെ പവന് 160 രൂപയുടെ വര്‍ദ്ധനവുണ്ടായിരുന്നു, പവന് 46,000ത്തിനോടടുത്തിരുന്നു. സര്‍വ്വകാല റെക്കോര്‍ഡിലായിരുന്ന സ്വര്‍ണവില ഇന്നലെ വീണ്ടും ഉയര്‍ന്നു. പവന് 160 രൂപവര്‍ദ്ധിച്ചതോടെ മൂന്ന് ദിവസംകൊണ്ട് 1200 രൂപയുടെ വന്‍ കുതിച്ചുചാട്ടമാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വിപണി വില 45760 രൂപയായിരുന്നു.
അന്താരാഷ്ട്ര വില എക്കാലത്തെയും ഉയര്‍ന്ന വിലയിലേക്ക് എത്തിയോടെയാണ് സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചത്. ആഗോളതലത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകര്‍ച്ച സ്വര്‍ണ വിലയെ ഉയര്‍ത്തുകയാണ്.
കഴിഞ്ഞ മാസം 14 നായിരുന്നു ഇതിനു മുന്‍പ് സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നത്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,320 ആയിരുന്നു .
"
https://www.facebook.com/Malayalivartha