സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 320 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഉയര്‍ന്നിരുന്നത്. മൂന്ന് ദിവസംകൊണ്ട് 560 രൂപ ഉയര്‍ന്നു. ഇന്ന് 320 രൂപ കുറഞ്ഞു. ഇതോടെ തോടെ ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 400 രൂപ ഉയര്‍ന്നു. വിപണി വില 45,240 രൂപയാണ്
ഇന്നലെ സ്വര്‍ണവിലയില്‍ 80 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലായിരുന്നു ഈ മാസം ആദ്യ ആഴ്ചയില്‍ സ്വര്‍ണവില. എന്നാല്‍ ശനിയാഴ്ച ഒരു പവന് സ്വര്‍ണത്തിന് 560 രൂപ കുറഞ്ഞിരുന്നു
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടാറുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha