സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്... പവന് 160 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപയും കുറഞ്ഞു.
ഇതോടെ സ്വര്‍ണവില മെയ് മൂന്നിന് ശേഷം ആദ്യമായി 45000 ത്തിന് താഴേക്കെത്തി. രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 520 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44880 രൂപയാണ്.
നാല് ദിവസത്തിന് ശേഷമാണ് ഇന്നലെ സ്വര്‍ണവില കുറഞ്ഞത്.മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയ സ്വര്‍ണവില രണ്ടാഴ്ചയ്ക്ക് ശേഷമാണ് 45000 ത്തിന് താഴെ എത്തിയത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. വിപണി വില 5630 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ 15 രൂപ കുറഞ്ഞു. വിപണി വില 4650 രൂപയാണ്.
അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്.
" f
https://www.facebook.com/Malayalivartha