സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 240 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഒരു പവന് സ്വര്‍ണത്തിന് കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 520 രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപ കൂടി കുറഞ്ഞതോടെ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 760 രൂപയാണ്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,640 രൂപയാണ്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha