സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 200 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടായി. ഇന്നലെ കുറഞ്ഞ സ്വര്ണവിലയാണ് ഇന്ന് കുത്തനെ ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 200 രൂപ വര്‍ദ്ധിച്ചു. ഇതോടെ വീണ്ടും സ്വര്‍ണവില 45,000 ത്തിലേക്ക് എത്തി. ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45,000 രൂപയാണ്.
രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 45000 ത്തിന് താഴേക്ക് ഇടിയുകയായിരുന്നു. ശനിയാഴ്ച 400 രൂപ ഉയര്‍ന്ന് സ്വര്‍ണവില 45000 ത്തിന് മുകളില്‍ എത്തിയിട്ടുണ്ടായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ ഉയര്‍ന്നു. വിപണി വില 5625 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ 20 രൂപ ഉയര്‍ന്നു. വിപണി വില 4660 രൂപയാണ്.
അതേസമയം വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല.
"
https://www.facebook.com/Malayalivartha