സ്വര്‍ണത്തിന് ഇ-വേ ബില്‍ ഏര്‍പ്പെടുത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍
സ്വര്‍ണത്തിന് ഇ-വേ ബില്‍ ഏര്‍പ്പെടുത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍. കേരളത്തിന് മാത്രമായി സ്വര്‍ണത്തിന് ഇ-വേ ബില്‍ നീക്കം ഈ മേഖലയെയും ജനങ്ങളെയും ദോഷകരമായി ബാധിക്കും. ഇപ്പോഴത്തെ രീതിയില്‍ നിയമം നടപ്പാക്കിയാല്‍ 36 ഗ്രാം (രണ്ടു ലക്ഷം രൂപ) സ്വര്‍ണവുമായി പോകുന്ന ഏതൊരാളെയും പരിശോധിക്കാന്‍ ജി.എസ്.ടി വകുപ്പിന് അധികാരം ലഭിക്കും.
ഒരു നികുതിക്കുമുകളില്‍ ഓരോ സംസ്ഥാനത്തും പല നിബന്ധനകള്‍ കൊണ്ടുവരുന്നത് ജി.എസ്.ടിയുടെ അന്തഃസത്തക്ക് വിരുദ്ധമാണ്. സാധാരണ സ്വര്‍ണ തൊഴിലാളി പലതരം പണി ആവശ്യങ്ങള്‍ക്കായി സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോകേണ്ടിവരും. ഇതിനെല്ലാം ഇ-വേ ബില്‍ വേണമെന്ന നിബന്ധന തൊഴില്‍ നഷ്ടത്തിന് വഴിവെക്കുകയും ചെയ്യും.
ചെറിയ തൂക്കത്തിനുപോലും ഇ-വേ ബില്‍ വേണമെന്ന നിബന്ധന വന്നാല്‍ സാധാരണ നിലയില്‍ കണക്കെഴുതി വ്യാപാരം ചെയ്യുന്ന ചെറിയ വ്യാപാരികളെ പ്രതികൂലമായി ബാധിച്ചേക്കും .സ്വര്‍ണത്തിന് ഇ ഇന്‍വോയ്‌സ് അഞ്ചുകോടി രൂപയിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് ഒരു കോടി രൂപയാക്കാന്‍ ശ്രമം നടക്കുന്നു.
അങ്ങനെ വന്നാല്‍ അഞ്ച് ഗ്രാം സ്വര്‍ണം ദിവസേന വ്യാപാരം ചെയ്യുന്ന വ്യാപാരി ഇ-ഇന്‍വോയ്‌സ് പരിധിയില്‍ വരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha