സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 44,440 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. മൂന്ന് ദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ്. ഗ്രാമിന് 5,555 രൂപയിലും പവന് 44,440 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞറ ശനിയാഴ്ചയാണ് സ്വര്‍ണം ഈ നിരക്കിലെത്തിയത്.
ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ നിന്നും പവന് 1,320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന സ്വര്‍ണവിലയിലും പ്രകടമാകുന്നത്.
അമേരിക്കയിലെ കടമെടുപ്പ് പരിധി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ ഭിന്നത ഉണ്ടായതിനെ തുടര്‍ന്നുള്ള പ്രതിസന്ധിയും ആശങ്കയുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായി മാറിയത്.
"
https://www.facebook.com/Malayalivartha