സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.. പവന് 44,760 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 5,595 രൂപയിലും പവന് 44,760 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചു ഇന്നലെയാണ് ഈ നിരക്കില്‍ എത്തിയത്.
പവന് 45,320 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിലാണ് ഏപ്രില്‍ 14 ന് വ്യാപാരം നടന്നത്. ഏപ്രില്‍ അഞ്ചിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നിരക്കായ പവന് 45,000 രൂപയിലാണ് വ്യാപാരം നടന്നത്.
ഏപ്രില്‍ 3 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5470 രൂപയും പവന് 43,760 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
https://www.facebook.com/Malayalivartha