സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ ഇടിവ്..... പവന് 320 രൂപ കുറഞ്ഞു
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ ഇടിവ്..... പവന് 320 രൂപ കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു ഗ്രാമിന് 5,520 രൂപയിലും പവന് 44,160 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 5,560 രൂപയിലും പവന് 44,480 രൂപയിലുമാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വ്യാപാരം നടന്നത്. ഇടവേളയ്ക്ക് ശേഷമാണ് ചൊവ്വാഴ്ച വില വര്‍ധനയുണ്ടായത്.
രണ്ട് മാസത്തിനു ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണവില ഇത്രയും താഴ്ന്ന നിരക്കില്‍ എത്തുന്നത്. ഈ മാസം 3,4,5 തീയതികളിലും വിലയിടിവായിരുന്നു.
രാജ്യാന്തര വിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്.
https://www.facebook.com/Malayalivartha