സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 44,080 രൂപ
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസങ്ങളായി സ്വര്‍ണവില ഒരേനിലയില്‍ തുടരുകയാണ്. ഇന്ന് പവന് വില 44,080 രൂപയാണ്. മഴക്കാലം തുടങ്ങിയെങ്കിലും, സ്വര്‍ണക്കച്ചവടത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് ഒരിക്കലും മൂല്യം കുറയാറില്ല.
എക്കാലത്തും ഇവിടുത്തെ വിവാഹ വിപണിയില്‍ സ്വര്‍ണത്തിനു ലഭിക്കുന്ന പ്രാമുഖ്യം ഒരു പ്രധാന കാരണമാണ്. ഈ മാസം പവന് 44,000 രൂപയില്‍ താഴെയെത്തി എന്നത് ശുഭസൂചകമാണ്. ഈ മാസം പകുതി പിന്നിട്ടപ്പോഴേക്കും പവന് 43,760 രൂപയിലെത്തി.
കര്‍ക്കിടക മാസത്തിലാകും ഒരുപക്ഷേ സംസ്ഥാനത്തെ സ്വര്‍ണവിപണിക്ക് അല്‍പ്പമെങ്കിലും കോട്ടം തട്ടുക. ഈ മാസം വിവാഹം നടത്താനായി ബഹുഭൂരിപക്ഷവും ശ്രമിക്കാറില്ല എന്നതാണ് കാരണം. അതിനാല്‍ ചിങ്ങമാസമാകുമ്പോഴേക്കും സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടായേക്കും.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടാറുണ്ട്.
"
https://www.facebook.com/Malayalivartha