സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 80 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 80 രൂപയുടെ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,500 രൂപയിലും പവന് 44,000 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 5,510 രൂപയിലും പവന് 44,080 രൂപയിലുമാണ് നാല് ദിവസമായി വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ജൂണ്‍ 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,600 രൂപയും പവന് 44,800 രൂപയുമാണ്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് സംസ്ഥാന വിപണിയിലും വില നിശ്ചയിക്കുന്നത്. രാജ്യന്തര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,950.89 ഡോളര്‍ എന്ന നിലയിലെത്തി.
" f
https://www.facebook.com/Malayalivartha