സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്.... പവന് 240 രൂപ കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഇടിയുന്നത്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു.
ഇതോടെ രണ്ട് ദിവസംകൊണ്ട് 320 രൂപ കുറഞ്ഞ് സ്വര്‍ണവില 44,000 ത്തിന് താഴെ എത്തി. ജൂണ്‍ 15 നാണു സ്വര്‍ണവില മുന്‍പ് 44,000 ത്തിന് താഴെ എത്തിയത്.
ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 43,760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞു. വിപണി വില 5470 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 20 രൂപ കുറഞ്ഞു. വിപണി വില 4543 രൂപയാണ്.
അതേസമയം വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ വില രണ്ട് രൂപ കുറഞ്ഞ് 78 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണി വില 103 രൂപയാണ്.
"
https://www.facebook.com/Malayalivartha