സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്... പവന് 320 രൂപയുടെ കുറവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്... പവന് 320 രൂപയുടെ കുറവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത് .മൂന്ന് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത് എന്നത് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നുണ്ട്.
മാത്രമല്ല ഇപ്പോള്‍ സ്വര്‍ണം ആവശ്യമില്ലാത്തവര്‍ക്ക് സമീപ ഭാവിയില്‍ സ്വര്‍ണം വാങ്ങേണ്ടി വരികയാണെങ്കില്‍ വില കുറഞ്ഞിരിക്കുന്ന സമയത്ത് ജുവലറികളില്‍ അഡ്വാന്‍സ് ബുക്കിങ് പ്രയോജനപ്പെടുത്താനുമാകും.
" f
https://www.facebook.com/Malayalivartha