സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 43,400 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 43,400 രൂപ . ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ദ്ധിച്ചിരുന്നു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,425 രൂപയും പവന് 43,400 രൂപയുമായി.
വെള്ളിയാഴ്ച സ്വര്‍ണത്തിന് വലിയ കുറവാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. ഒരു പവന് 43280 രൂപ എന്ന സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ച വില വര്‍ദ്ധിക്കുകയാണ് ചെയ്തത്. ഇന്ന് ഒരു പവന് 43400 രൂപയും ഗ്രാമിന് 5425 രൂപയുമാണ് കേരളത്തില്‍ ഈടാക്കുന്നത്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത് .
"
https://www.facebook.com/Malayalivartha