സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 80 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 80 രൂപ വര്‍ദ്ധിച്ചു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കായ 43280 രൂപയില്‍ നിന്ന് വില കൂടുകയാണിപ്പോള്‍. ജ്വല്ലറി വ്യാപാരികള്‍ക്ക് ആശങ്ക വര്‍ധിപ്പിച്ച് ഹാള്‍മാര്‍ക്കിങിന് നല്‍കിയ ഇടക്കാല ആശ്വാസം അവസാനിക്കാന്‍ പോകുകയാണ്.
കഴിഞ്ഞാഴ്ച ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയില്‍ 600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ചു. ഇതോടെ കേരളത്തില്‍ ഒരു പവന് നല്‍കേണ്ടത് 43,480 രൂപയാണ്. ഗ്രാമിന് 5435 രൂപയും. ഡോളര്‍ ഇന്‍ഡക്സില്‍ ഇടിവ് നന്നതാണ് സ്വര്‍ണത്തിന് നേരിയ വിലക്കയറ്റത്തിന് ഇടയാക്കിയിരിക്കുന്നത്.
ഡോളര്‍ ഇന്‍ഡക്സില്‍ 0.15 ശതമാനം ഇടിവാണ് വന്നിട്ടുള്ളത്. 102.75ലാണ് ഇന്‍ഡക്സ്. ഡോളര്‍ ഇടിയുമ്പോള്‍ സ്വര്‍ണത്തിന് വില വര്‍ദ്ധിക്കുകയാണ് ചെയ്യുക.
https://www.facebook.com/Malayalivartha