സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു...പവന് 43,320 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പുതിയ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്.
ഒരു ഗ്രാമിന് 5,415 രൂപയും പവന് 43,320 രൂപയുമാണ് നിലവിലെ സ്വര്‍ണവില. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും വര്‍ധിച്ച് 5,395 രൂപയിലും പവന് 43,160 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്.
സ്വര്‍ണ വിലയില്‍ ഇന്നലെ നേരിയ വര്‍ധന ഉണ്ടായെങ്കിലും കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് സ്വര്‍ണ വില താഴ്ന്ന നിലവാരത്തിലാണ്.
സ്വര്‍ണ വിലയില്‍ ഇന്നലെ നേരിയ വര്‍ധന ഉണ്ടായെങ്കിലും കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് സ്വര്‍ണ വില താഴ്ന്ന നിലവാരത്തിലാണ്. 1
അതേസമയം ഇന്നലെ വെള്ളി വിലയില്‍ മാറ്റമുണ്ടായില്ല. സാധാരണ വെള്ളിക്ക് 76 രൂപയും ഹോള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയുമാണ് വില.
ഇന്നലെ വെള്ളി വിലയില്‍ മാറ്റമുണ്ടായില്ല. സാധാരണ വെള്ളിക്ക് 76 രൂപയും ഹോള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയുമാണ് വില.
വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
https://www.facebook.com/Malayalivartha