സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്... പവന് 320 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പവന് 320 രൂപ വര്‍ധിച്ച് 43,640 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കൂടി 5,455 രൂപയിലാണ് വ്യാപാരം.ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഇന്നലെ 43,320 രൂപയായിരുന്നു പവന്‍ വില.ജൂലൈ ഒന്നിനും രണ്ടിനും 43,320 രൂപയായിരുന്നു പവന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 43,240 രൂപ ജൂലൈ മൂന്നിന് രേഖപ്പെടുത്തി.
ജൂലൈ നാലിന് വീണ്ടും സ്വര്‍ണവില 43,320 രൂപയിലേക്ക് ഉയര്‍ന്നു. ജൂലൈ അഞ്ചിനും ആറിനും പവന്‍ വില 43,400 രൂപയായി സ്ഥിരത കൈവരിക്കുകയും ചെയ്തു.
്അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha